Chakkarakkal Town Development- ചക്കരക്കൽ ടൗൺ വികസനം
ചക്കരക്കല്ലിൻ്റെ മുഖച്ഛായ മാറുമോ?
ബൈപ്പാസും മൾട്ടി പാർക്കിംങ് സിസ്റ്റവും. സർവ്വേ സഹായ സാധ്യത പുരോഗതിയിൽ
സർവേ നടത്തിയത് എറണാകുളം
എ ആൻഡ് എസ് കമ്പിനി
ചക്കരക്കൽ: ജില്ലയിലെ തന്നെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായ ചക്കരക്കൽ പട്ടണത്തിൻ്റെ മുഖച്ഛായ തന്നെ മാറുന്ന വികസന പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന ചക്കരക്കൽ പട്ടണത്തിന് മാത്രമായി ഉയർത്തി കാട്ടേണ്ട വികസന പ്രവർത്തനമൊന്നും ഒന്നാം പിണറായി സർക്കാറിൻ്റെ 5 വർഷക്കാലം ചക്കരക്കല്ലിൽ നടന്നിട്ടില്ല.
എന്നാൽ രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ ചക്കരക്കല്ലിൻ്റെ മുഖച്ഛായ തന്നെ മാറുന്ന വികസന പ്രവർത്തനത്തിന് പ്രാരംഭ നടപടികൾ നടക്കുന്നതായി കാണപ്പെടുന്നു.
ഗതാഗതക്കുരുക്കു കൊണ്ട് വീർപ്പ് മുട്ടുന്ന ചക്കരക്കൽ പട്ടണത്തിൽ ഒരു ബൈപ്പാസ് വേണമെന്നത് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരുടെയും ആവശ്യമായിരുന്നു.
അതിൻ്റെ പ്രാരംഭ നടപടി എന്ന നിലയിൽ സാധ്യത സർവ്വേ പൂർത്തീകരിച്ചതായി ന്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം കണ്ടെത്തിയിരുന്നു.
നാലാംപീടികയിൽ നിന്ന് ആരംഭിച്ച് കളരി കണ്ടിമുക്ക്, മിടാവിലോട് വയൽ, ചക്കരക്കൽ ഗോകുലം കല്യാണമണ്ഡപം, വാഴയിൽ പള്ളി, ലക്ഷ്മണൻ പീടിക വഴി മൗവ്വഞ്ചേരിയിൽ എത്തുന്ന രീതിയിലാണ് ബൈപ്പാസ് സർവ്വേ എന്നാണ് ലഭിക്കുന്ന വിവരം.
ജനവാസ കേന്ദ്രം കുറവുള്ള ഇതുവഴി തന്നെ ബൈപ്പാസിന് തിരഞ്ഞെടുത്താൽ
ഏകദേശം ഒരു കിലോ മീറ്റർ 870 മീറ്റർ നീളവും 15 മീറ്റർ വീതിയിലും ബൈപ്പാസ് യാഥാർഥ്യമാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മൂന്നുപെരിയ -ചക്കരക്കൽ റോഡും ബൈപ്പാസും സംഗമിക്കുന്ന സ്ഥലത്ത് ഒരു സർക്കിൾ രൂപപ്പെടുത്താനും മൂന്നു പെരിയ റോഡിൽ കൂടി ചക്കരക്കൽ ആശുപത്രിയിലേക്കും പട്ടണത്തിലേക്കും വരുന്നവർക്ക് ബൈപ്പാസിന് മുകളിൽ കൂടി ഒരു ഫ്ലൈ ഓവർ നിർമിക്കുവാനും സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചക്കരക്കൽ ടാക്സി സ്റ്റാൻഡ് നവീകരിച്ച് മൾട്ടി പാർക്കിങ്ങ് സിസ്റ്റം രൂപപ്പെടുത്താനുള്ള പദ്ധതിയും അധികൃതരുടെ ശ്രദ്ധയിലുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.
എറണാകുളം ആസ്ഥാനമായ എ ആൻഡ് എസ് കമ്പിനിയാണ് ബൈപ്പാസിൻ്റെയും ചക്കരക്കല്ലിൽ ഇപ്പോൾ ഉള്ള റോഡ്, ടാക്സി സ്റ്റാൻഡ് എന്നിവയുടെയും നവീകരണ സാധ്യത സർവ്വേ പൂർത്തീകരിച്ചത്.
ഈ മാസം 24 ന് തുടങ്ങിയ സർവ്വേ 29ന് പുർത്തിയായി
സർവേയർ ഒ.മണിക്കുട്ടൻ, നിധിൻ, പ്രവീൺ എന്നിവരടങ്ങിയ സർവ്വേ വിംഗ് ടീമാണ് നേതൃത്വം നൽകിയത്.
ധർമ്മടം മണ്ഡലത്തിൻ്റെ വികസനത്തിൻ്റെ ഭാഗമായി അഞ്ചരക്കണ്ടിയിലും ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഇതു കൂടി വരുമ്പോൾ താഴെചൊവ്വയിൽ നിന്നും കണ്ണൂർ എയർപോട്ടിലേക്ക് വേഗത്തിൽ എത്തുന്ന റോഡായി മാറുമെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം തന്നെ സഹകരണ മേഖലകളിലും സ്വകാര്യ മേഖലയിലും ചക്കരക്കല്ലിൽ നിരവധി വികസന പ്രൊജക്ടുകൾ വരുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. സഹകരണ ബേങ്കിൻ്റെ മൾട്ടിപ്ലസ് തിയേറ്ററോട് കൂടിയ കെട്ടിട സമുച്ചയത്തിൻ്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഊരാളുങ്കൽ സൊസൈറ്റിയുമായി നിർമ്മാണ കരാർ നടത്തിയതായും വിവരങ്ങൾ ലഭിച്ചു. ഗവ.വികസനവും സ്വകാര്യമേഖലയിലെ വ്യവസായങ്ങളും യാഥാർത്ഥ്യമാകുമ്പോൾ ചക്കരക്കല്ലിൻ്റെ മുഖച്ചായ തന്നെ മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Comment