Take a break in Kannur
'ടേക്ക് എ ബ്രേക്ക്'
ചെറുകുന്നിലും, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലും ആരംഭിച്ചു.
വഴി യാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ബഹു. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കല്യാശ്ശേരി മണ്ഡലത്തിൽ പദ്ധതി യുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ ചന്തപ്പുരയിലും, ചെറുകുന്ന് പഞ്ചായത്തിൽ KSTP റോഡിൽ വെള്ളറങ്ങലിലും നിർമ്മിച്ച ടേക് എ ബ്രേക്കിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിൽ നിർമാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ, അജെെവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് 'ടേക്ക് എ ബ്രേക്ക്.



Leave a Comment