തീരദേശ റോഡുകൾ ഉദ്‌ഘാടനം ചെയ്തു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പണം അനുവദിച്ച് സംസ്ഥാനത്ത് പൂർത്തിയായ 112 റോഡുകളുടെ ഉദ്‌ഘാടനം ബഹു:ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു.
പയ്യന്നൂർ മണ്ഡലം തല പരിപാടി കുണിയനിൽ വെച്ച് നടന്നു. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു അധ്യക്ഷയായി , വൈസ് പ്രസിഡന്റ് ടി ഗോപാലൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി അപ്പുകുട്ടൻ, ജില്ലാ പഞ്ചായത്ത് അംഗം എം.രാഘവൻ , പഞ്ചായത്ത് അംഗം കെ പ്രഭാവതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.നാരായണൻ ,പി .ശശിധരൻ, ഇ .മുകുന്ദൻ ,എ .വി ബാലൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ മണ്ഡലത്തിൽ 318 ലക്ഷം രൂപ ചെലവഴിച്ച് താഴെ പറയുന്ന 8 റോഡുകളാണ് പൂർത്തികരിച്ചിട്ടുള്ളത് .കണ്ടങ്കാളി സ്‌കൂൾ- കിഴക്കേ കണ്ടങ്കാളി റോഡ് ,കണ്ടങ്കാളി സ്‌കൂൾ -റെയിൽവേ സ്റ്റേഷൻ റോഡ് ,കാനായി തോട്ടംകടവ്- മീൻകുഴി ഡാം റോഡ് (പയ്യന്നൂർ മുൻസിപ്പാലിറ്റി), ശ്രീദുർഗ്ഗ പെരിങ്ങവയൽ റോഡ് , എട്ടിക്കുളം PHC- നിരപ്പൻചാൽ ലിങ്ക് റോഡ് ,മാന്താൻതോട്- നിലകരച്ചാൽ റോഡ് , മൊട്ടക്കുന്ന് അമ്പലം റോഡ് (രാമന്തളി ഗ്രാമ പഞ്ചായത്ത് ) കുണിയൻ- എടാട്ടുമ്മൽ റോഡ് (കരിവെള്ളൂർ ഗ്രാമ പഞ്ചായത്ത് ) എന്നിവയാണ് പൂർത്തീകരിച്ചത് .
Leave a Comment