Kannur City Road Improvement Project Update

മന്ന - താഴെ ചൊവ്വ അലൈൻമെന്റിലെ വ്യാപാരികൾക്കിടയിലുള്ള ആശങ്ക സൂചിപ്പിച്ച സമയത്തു തന്നെ ബഹുമാനപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ യുടെ കൂടെ ചെന്ന് ജില്ലാ കളക്ടറെ കണ്ടു. 2017 ലെ നഷ്ടപരിഹാര ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

വിശദമായി കാര്യങ്ങൾ പരിശോധിച്ചപ്പോൾ ഉടമയ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമേ വാടകയ്ക്ക് നടത്തുന്നവർക്ക് രണ്ടു ലക്ഷം രൂപവരെ 2000 സ്ക്വയർ ഫീറ്റ് വരെയുള്ള കടകൾക്ക് നൽകും. വാടകയ്ക്ക് നടത്തുന്ന വളരെ ചെറിയ കടകൾക്ക് 50000 രൂപ വരെ ധനസഹായം നൽകും. നാളിതുവരെയില്ലാത്ത നഷ്ടപരിഹാര പാക്കേജാണിത്.

ആ സഹായം കൃത്യമായി നൽകും എന്ന് തന്നെയാണ് കളക്ടർ അറിയിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിതമായി നടത്തുന്ന പ്രചരണം വസ്തുതയല്ലാ എന്ന് ഞങ്ങൾ രണ്ടു പേരും സംസാരിച്ചപ്പോൾ ബോധ്യമായി. നേരത്തേ ഗവൺമെന്റ് പ്രഖ്യാപിച്ച വാടകയ്ക്ക് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് സഹായകരമായ പദ്ധതി തന്നെയാണ് സിറ്റി റോഡ് പദ്ധതി. കരട് സ്കീം മാത്രമാണ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്.

ഹിയറിംങിൽ പങ്കെടുത്ത് ഓരോ വ്യാപാരിയും അദ്ദേഹത്തിന്റെ കടയുടെ വിസ്തീർണ്ണവും വലുപ്പവും സംബന്ധിച്ച് ബോധ്യപ്പെടുത്തുന്ന മുറയ്ക്കാണ് അവർക്ക് തുക അനുവദിക്കുക എന്നാണ് അറിയിക്കുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് നഷ്ടപരിഹാരം 2 ലക്ഷം രൂപ ലഭിക്കാൻ അർഹതയുള്ള 2000 സ്ക്വയർ ഫീറ്റിൽ താഴെയുള്ള എല്ലാ വ്യാപാരികൾക്കും അത് ലഭ്യമാക്കും എന്നു തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അല്ലാതെ വരുന്ന മുഴുവൻ പ്രചരണങ്ങളും വസ്തുതാപരമല്ലാ. സിറ്റി റോഡ് ഇല്ലാതാക്കാൻ വേണ്ടി നടക്കുന്ന ഒരു ശ്രമമായിട്ട് വേണം നമുക്ക് കണക്കാക്കാൻ. വ്യാപാരികൾക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ ലഭിക്കാൻ വേണ്ടി ഞങ്ങൾ ശക്തമായി നിലകൊളും . സിറ്റി റോഡിനെതിരെ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. തെറ്റിദ്ധാരണ പടർത്തി സിറ്റി റോഡിനെതിരെ ആളുകളെ സംഘടിപ്പിക്കുന്നത് യോജിക്കാൻ പറ്റില്ല.

വസ്തുതകൾ വ്യാപാര സമൂഹം മനസ്സിലാക്കണമെന്നും ഉത്തരവാദിത്വത്തോടെ ഇത്തരം കാര്യങ്ങളെ കാണണമെന്നും ഗവൺമെന്റ് വ്യാപാരികളുടെ കൂടെയാണ്. വികസനത്തോടൊപ്പം അതിന്റെ പ്രശ്നം അനുഭവിക്കേണ്ടി വരുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ആ ശ്രമം വിശ്വാസത്തിലെടുക്കേണ്ടതാണ്.

No comments

Powered by Blogger.