കണ്ണുർ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ ഗുണഭോക്താക്കൾ ഫെബ്രുവരി 20നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവർ ഫെബ്രുവരി 28നകം ലൈഫ്‌സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം പെൻഷൻ അനുവദിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2705197.  വെബ്‌സൈറ്റ്: kmtwwfb.org.


മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളി/വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്ററിങ് പൂർത്തീകരിക്കാത്തതിനാൽ പെൻഷൻ മുടങ്ങിപ്പോയവർക്ക് പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഫെബ്രുവരി 20  വരെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നന്നും മസ്റ്ററിങ് നടത്താം.  മസ്റ്ററിങ് പരാജയപ്പെട്ടവർ അതിന്റെ സർട്ടിഫിക്കറ്റും ലൈഫ്‌സർട്ടിഫിക്കറ്റും സഹിതം  ഫെബ്രുവരി  28നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസർക്ക് സമർപ്പിക്കണം.  ഫോൺ: 0497 2734587.

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക്ക് മസ്റ്ററിങ്ങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ്ങ് നടത്തുന്നതിനും ഫെബ്രുവരി ഒന്ന് മുതൽ 20 വരെ സമയം അനുവദിച്ചു.

ബയോമെട്രിക്ക് മസ്റ്ററിങ്ങ് പരാജയപ്പെടുന്നവർക്ക് കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പി ക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത വർ മാത്രമെ മസ്റ്റർ ചെയ്യേണ്ടതുള്ളു എന്നും കണ്ണൂർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0497-2705182


No comments

Powered by Blogger.